watermark logo

3 Views· 09/09/22· Entertainment

റഷ്യയ്ക്ക് ആയുധങ്ങൾ വിൽക്കാൻ ഉത്തര കൊറിയ, പുടിനും കിങും തമ്മിൽ അടുക്കുന്നു | North Korea


Videos
40 Subscribers

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശ്രയിക്കുന്ന റഷ്യയ്ക്ക് ആയുധങ്ങൾ വിൽക്കാൻ ഉത്തരകൊറിയ, യു എസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
ഉത്തര കൊറിയയിൽ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാൻ റഷ്യ പദ്ധതിയിടുന്നതായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്.
യുക്രെയിന് എതിരെയുള്ള ആക്രമണത്തിൽ പ്രയോഗിക്കുന്നതിനായി റോക്കറ്റുകളും പീരങ്കി ഷെല്ലുകളുമാണ് ഉത്തരകൊറിയ റഷ്യയിലേക്ക് കയറ്റി അയക്കാൻ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ആയുധങ്ങൾ റഷ്യ വാങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം അനന്തമായി നീളുന്നത് റഷ്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചതാണ് ആയുധ ക്ഷാമം രൂക്ഷമാക്കിയത്. യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ദൃഢമായെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇതാണ് ആയുധ ഇടപാടിലേക്ക് എത്തുമെന്ന് അമേരിക്ക വിശ്വസിക്കാൻ കാരണം. അടുത്തിടെ ഇറാനിൽ നിന്നും ഡ്രോണുകൾ റഷ്യ വാങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ റഷ്യ വാങ്ങിയ ഇറാനിയൻ ഡ്രോണുകളിൽ ചിലത് സങ്കേതിക പ്രശ്നങ്ങളാൽ ഉപയോഗശൂന്യമായി. യുക്രെയിനിലെ റഷ്യൻ അധിനിവേശം ആറുമാസം കഴിഞ്ഞും തുടരവേ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും ഇതുവരെ പുട്ടിന് നേടാനായിട്ടില്ല. അതേസമയം യുദ്ധത്തിൽ റഷ്യയ്ക്ക് യുദ്ധോപകരണങ്ങളും ഉദ്യോഗസ്ഥരും നഷ്ടപ്പെടുന്നത് തുടരുകയാണ്. ഇന്ത്യയും ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണം; പുതിയ വിദേശകാര്യ നയത്തിന് അംഗീകാരം നൽകി പുടിൻ
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിച്ച് പ്രവർത്തിക്കുമെന്ന് റഷ്യ. ഇന്ത്യയും ചൈനയുമായും സഹകരണം വർദ്ധിപ്പിക്കുമെന്നും, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് റഷ്യയുടെ പുതിയ വിദേശകാര്യ നയത്തിൽ പറയുന്നത്.പുതിയ വിദേശ നയത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അംഗീകാരം നൽകി. റഷ്യൻ വേൾഡ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ വിദേശനയം രൂപീകരിച്ചിരിക്കുന്നത്. റഷ്യയെ പിന്തുണച്ച് ഇടപെടലുകൾ നടത്തുന്നവരെ എല്ലാ രീതിയിലും പിന്തുണച്ച് കൊണ്ട് മുന്നോട്ട് പോകുന്ന രീതിയിലാണ് പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്നിൽ റഷ്യ യുദ്ധം ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് പുതിയ നയം വെളിപ്പെടുത്തുന്നത്.
#northkorea #kimjongun #russia

Show more


0 Comments